തിരുവനന്തപുരം: ബിഷപ്പ് നോബിൾ ഫിലിപ്പ് ഇഷ്ടദാനം നൽകിയ വസ്തു റദ്ദാക്കണമെന്ന് വക്കീൽ നോട്ടിസ് അയച്ചതിന് പിന്നാലെ ഇപ്പോൾ വീട് നിർമിച്ച് നൽകിയ ബിൽഡർ ഫിറോസും രേണുവിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിനെതിരെ അതിരൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് രേണു സുധി. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് രേണുവിന്റെ പ്രതികരണം. തനിക്കെതിരെയും അച്ഛനെതിരെയും സംസാരിച്ചതിന് എതിരെയാണ് രേണു സുധി ആഞ്ഞടിച്ചത്. ‘കെഎച്ച്ഡിഇസി ഫിറോസിക്ക, നിങ്ങളെ ഞാൻ ഫിറോസിക്ക എന്ന് മാത്രമേ വിളിച്ചിട്ടുള്ളൂ. താങ്കളുടെ ഒരു വിഡിയോ കണ്ടു. എന്നെയും എന്നെയും എന്റെ പപ്പയെയും നാറി,ചെറ്റേ […]









