വാഷിങ്ടൺ: ട്രംപ് ഭരണകൂടം ഇന്ത്യക്കുമേൽ ഏർപ്പെടുത്തിയ 50 ശതമാനം തീരുവ പകുതിയായി കുറച്ചേക്കുമെന്ന് സൂചന. ഒരു അഭിമുഖത്തിനിടെ യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റാണ് ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യക്ക് മേലുള്ള തീരുവകൾ ഇപ്പോഴും നിലവിലുണ്ടെങ്കിലും, അവ നീക്കം ചെയ്യാൻ അമേരിക്കൻ ഭരണകൂടം തയ്യാറായേക്കുമെന്നാണ് അദ്ദേഹം സൂചിപ്പിച്ചത്. ‘താരിഫകൾ ഇപ്പോഴും ഉണ്ട്. അവ നീക്കം ചെയ്യാനുള്ള ഒരു വഴിയുണ്ടെന്ന് ഞാൻ മനസ്സിലാക്കുന്നു’ യുഎസ് ട്രഷറി സെക്രട്ടറി പറഞ്ഞു.ഇന്ത്യ-യുഎസ് വ്യാപര ചർച്ചകൾക്കിടെയാണ് ഉന്നത ഉദ്യോഗസ്ഥന്റെ താരിഫുമായി ബന്ധപ്പെട്ട ഈ […]









