മുംബൈ: ഇറാൻ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തെ നേരിടാൻ പൂർണമായും സജ്ജമാണെന്നും, സുപ്രീം ലീഡർ ആയത്തുല്ല അലി ഹൊസൈനി ഖമെനെയി ബങ്കറിൽ ഒളിച്ചിരിക്കുകയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും ഇന്ത്യയിലെ ഇറാൻ കോൺസൽ ജനറൽ സഈദ് റെസാ മൊസയ്യബ് മൊത്ലാഘ്. ഖമെനെയി ആവശ്യമായ എല്ലാ യോഗങ്ങളും ഉദ്യോഗസ്ഥരുമായി തുടരുന്നുണ്ടെന്നും വീഡിയോ കോൺഫറൻസിങ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ചാണ് പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് സ്വാഭാവികമാണെന്നും, ബങ്കറിൽ ഒളിച്ചിരിക്കുകയാണെന്ന വാദങ്ങൾ വ്യാജമാണെന്നും കോൺസൽ ജനറൽ കൂട്ടിച്ചേർത്തു. എൻഡിടിവിക്ക് നൽകിയ പ്രത്യേക […]









