കൊച്ചി: കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് കുമ്പളം പനങ്ങാട് തിട്ടയിൽ വീട്ടിൽ നിവ്യ എന്ന ശ്രുതി (30), ഫെയ്സ്‍ക്രീം മാറ്റിവച്ചതിന് സ്വന്തം അമ്മയുടെ വാരിയെല്ല് കമ്പിപ്പാര കൊണ്ട് അടിച്ചൊടിച്ചത്. റിമാൻഡിലുള്ള നിവ്യയെ റൗഡി ലിസ്റ്റിൽ ഉൾപ്പെടുത്താനും കാപ്പ ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്. പരുക്കേറ്റ എഴുപതുകാരിയായ സരസുവിന് ആറുമാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിട്ടുള്ളത്. നിവ്യയുടെ അഞ്ചു വയസ്സുള്ള മകനെ ശിശുസംരക്ഷണ കേന്ദ്രത്തിലാക്കി. ഫെയ്സ് ക്രീം കാണാതായതിനെ തുടർന്നാണ് അമ്മയെ മർദിച്ചതിന്റെ കാരണമെന്നു പറയുന്നുണ്ടെങ്കിലും പണത്തിന്റെ പേരിലുള്ള […]









