ബെയ്ജിങ്: യുഎസിനു രഹസ്യ വിവരങ്ങൾ ചോർത്തിക്കൊടുത്തെന്ന ആരോപണത്തിൽ സൈന്യത്തിന്റെ ഉപമേധാവിയായ ജനറൽ ഷാങ് യോക്സിയയെക്കുറിച്ച് ചൈന അന്വേഷണം ആരംഭിച്ചു. അഴിമതി മുതൽ ആണവായുധങ്ങളുടെ രഹസ്യ വിവരങ്ങൾ യുഎസിന് ചോർത്തി നൽകിയെന്ന ആരോപണങ്ങൾ വരെ ഷാങ് യോക്സിയയ്ക്കെതിരെ ഉയർന്നിട്ടുണ്ട്. ഗുരുതരമായ അച്ചടക്ക, നിയമ ലംഘനങ്ങൾ മൂലമാണ് അന്വേഷണം ആരംഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ ചൈനീസ് അധികൃതർ പുറത്തുവിട്ടിട്ടില്ല. ആണവ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് ചൈനീസ് അധികൃതരിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ശനിയാഴ്ച ചൈനയുടെ പ്രതിരോധ […]






