എറണാകുളം: ട്വന്റി 20യുടെ എൻഡിഎ പ്രവേശനം പാർട്ടി ചീഫ് കോർഡിനേറ്ററും കിറ്റക്സ് ഗ്രൂപ്പ് മുതലാളിയുമായ സാബു എം ജേക്കബിനെതിരായ ഇഡി അന്വേഷണത്തിൽ നിന്നു രക്ഷനേടാനെന്ന് റിപ്പോർട്ട്. കോടികളുടെ വിദേശ നിക്ഷേപത്തിൽ സാബു എം ജേക്കബിനെതിരെ ഫെമ ചട്ടലംഘനത്തിൽ ഇഡി കേസ് എടുത്തിരുന്നു. ഈ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് മൂന്ന് തവണ നോട്ടീസ് നൽകിയെങ്കിലും കിറ്റക്സ് മുതലാളി ഹാജരായില്ല. മൂന്ന് തവണയും ഹാജരായത് ചാർട്ടേഡ് അക്കൗണ്ടൻ്റ് ആയിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതിനിടെ സാബു എം ജേക്കബ് തന്നെ […]









