ബ്രസൽസ്: അമേരിക്കൻ സൈനിക പിന്തുണയില്ലാതെ യൂറോപ്പ് സ്വയം പ്രതിരോധിക്കാൻ കഴിയില്ലെന്ന് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടെ. യൂറോപ്യൻ യൂണിയൻ നിയമനിർമ്മാതാക്കളോട് തിങ്കളാഴ്ച ബ്രസൽസിൽ സംസാരിക്കവെയാണ് റൂട്ടെ ശക്തമായ മുന്നറിയിപ്പ് നൽകിയത്. “യൂറോപ്യൻ യൂണിയനോ യൂറോപ്പ് മുഴുവനോ അമേരിക്കയില്ലാതെ സ്വയം പ്രതിരോധിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കിൽ, അത് വെറും സ്വപ്നം മാത്രമാണ്. അത് സാധ്യമല്ല,” റൂട്ടെ പറഞ്ഞു. യൂറോപ്പിനും അമേരിക്കയ്ക്കും പരസ്പരം സഹകരിക്കേണ്ടത് ആവശ്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ ഡെൻമാർക്കിന്റെ സ്വയംഭരണ […]






