കണ്ണൂർ: പോലീസിനെ ബോംബറിഞ്ഞ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെ പരോളിലിറങ്ങിയ സിപിഎം കൗൺസിലർ കൂടിയായ പ്രതി വികെ നിഷാദ് സിപിഎം പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത ദൃശ്യങ്ങൾ പുറത്ത്. പിതാവിനു അസുഖമാണെന്നു കാണിച്ചാണ് വികെ നിഷാദ് അടിയന്തര പരോളിൽ ജയിലിൽ നിന്ന് ഇറങ്ങിയത്. പിന്നീട് ഇതേ കാരണത്താൽ പരോൾ നീട്ടുകയും ചെയ്തിരുന്നു, പരോൾ കാലത്ത് യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിലും പങ്കെടുക്കരുതെന്നാണ് നിയമം. എന്നാൽ നിഷാദ് ഇത് ലംഘിച്ചുകൊണ്ട് പയ്യന്നൂരിൽ വി കുഞ്ഞിക്കൃഷ്ണനെതിരെ ഇന്നലെ നടന്ന സിപിഎം പ്രതിഷേധത്തിൽ സജീവമായി […]









