കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ആദ്യ ബലാത്സംഗ കേസിൽ വാദം തുടരുന്നു. കോടതിക്കു മുന്നിൽ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇരുവരും തമ്മിലുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണെന്നാണ് മനസിലാകുന്നതെന്ന് കോടതി. പരാതിയിൽ പറഞ്ഞ പ്രകാരം സംഭവം നടന്നതിനു ശേഷവും യുവതി പാലക്കാട് പോയതായി കാണുന്നുണ്ട്. ഇതിൽ നിന്നും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധമെന്നാണ് മനസിലാക്കുന്നത്. അതുപോലെ ആദ്യ കേസാകുമ്പോൾ സ്ഥിരം കുറ്റവാളിയാണെന്ന് എങ്ങനെയാണെന്ന് പറയാൻ കഴിയുന്നതെന്നും ഹൈക്കോടതി ചോദിച്ചു. ജസ്റ്റിസ് കൗസർ എടപ്പഗത്തിൻറെ ബഞ്ചാണ് ജാമ്യഹർജിയിൽ വിശദമായ […]









