തിരുവനന്തപുരം: രക്തസാക്ഷികളുടെ ഫണ്ടിൽ കയ്യിട്ടുവാരിയെന്ന ആക്ഷേപം പയ്യന്നൂരിനു പിന്നാലെ തിരുവനന്തപുരത്തും. 2008ൽ വഞ്ചിയൂരിൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ കുടുംബമാണ് സിപിഎമ്മിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. രക്തസാക്ഷി ഫണ്ട് തട്ടിച്ചതിനു തരംതാഴ്ത്തലിനു വിധേയനായ മുൻ ലോക്കൽ സെക്രട്ടറി ടി. രവീന്ദ്രൻ നായരെ മന്ത്രി വി. ശിവൻകുട്ടിയുടെ ഇടപെടലിൽ സിഐടിയു ജില്ലാ സെക്രട്ടറി പദത്തിലെത്തിലേക്ക് അവരോധിച്ചെന്നും വിഷ്ണുവിന്റെ സഹോദരൻ വിനോദ് ആരോപിച്ചു. രക്തസാക്ഷിയുടെ കുടുംബത്തോട് പാർട്ടി ഒരിക്കലും നീതി കാണിച്ചില്ലെന്നും ഇനി സിപിഎമ്മിനൊപ്പം ഇല്ലെന്നും സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ബ്രാഞ്ച് അംഗമായ […]









