തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ജനകീയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും ഇത് ന്യൂ നോർമൽ കേരളമാണെന്നും ബജറ്റ് അവതരിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് 35 കോടി, സ്ത്രീകളുടെ തൊഴിൽ പരിശീലനത്തിന് പഞ്ചായത്തുതല സ്‌കിൽ കേന്ദ്രങ്ങൾ സൗരോർജം സംഭവരിച്ച് വിതരണം ചെയ്യാൻ പഞ്ചായത്തുകൾ തോറും പദ്ധതി, കിടപ്പുരോഗികളെയേയും ക്യാൻസർ രോഗികളേയും വീട്ടിൽ ശുശ്രൂഷിക്കുന്നതിന് പ്രതിമാസ ധനസഹായം […]









