ടെഹ്‌റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവായ മൊജ്താബ ഖമനേയിയുടെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. യുദ്ധം ആരംഭിച്ച ഫെബ്രുവരി 28-ാം തീയതി, യുഎസും ഇസ്രയേലും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ മൊജ്താബയുടെ മുഖത്ത് ഗുരുതരമായ മുറിവുകളും കാലുകളിൽ പരിക്കുകളും ഉണ്ടായിയെന്നാണ് വിവരം. അതേ ആക്രമണത്തിലാണ് അദ്ദേഹത്തിന്റെ പിതാവും മുൻ പരമോന്നത നേതാവുമായ ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടതും. മുഖത്തും കാലുകളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെങ്കിലും, അദ്ദേഹം മനശക്തി കൈവിട്ടിട്ടില്ലെന്നും ഭരണകാര്യങ്ങളിലും നിർണായക തീരുമാനങ്ങളിലുമുള്ള പങ്കാളിത്തം തുടരുന്നുണ്ടെന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് […]






