റിയാദ്: സൗദി അറേബ്യയിൽ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി നാല് പ്രധാന ജോലി തസ്തികകളിലേയ്ക്ക് കൂടി വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. ജനറൽ മാനേജർ, സെയിൽസ് റെപ്രസന്റേറ്റീവ്, മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ്, പ്രൊക്യൂർമെന്റ് മാനേജർ എന്നീ തസ്തികൾക്കാണ് പുതുതായി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. പുതുക്കിയ നിർദ്ദേശം ജനുവരി 29 മുതൽ നിലവിൽ വന്നു. തൊഴിൽ സേവനങ്ങൾക്കായുള്ള ഗവൺമെന്റ് പ്ലാറ്റ്‌ഫോമായ ‘ഖിവ’ (Qiwa) യിൽ ഇതനുസരിച്ചുള്ള മാറ്റങ്ങൾ ഉൾക്കൊള്ളിച്ചിട്ടുമുണ്ട്.. വിഷൻ 2030-ന്റെ ഭാഗമായി സ്വദേശികൾക്ക് കൂടുതൽ ഉയർന്ന തൊഴിലവസരങ്ങൾ ഉറപ്പാക്കാനാണ് സൗദി ഭരണകൂടം സ്വദേശിവൽക്കരണ നീക്കം […]









