ബെംഗളൂരു: കോൺഫിഡൻസ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ഓഫീസിനുള്ളിൽ വെടിയേറ്റ നിലയിൽ. ബെംഗളൂരുവിലെ റിച്ച്മണ്ട് സർക്കിളിന് സമീപമുള്ള കോൺഫിഡന്റ് ഗ്രൂപ്പ് ഓഫീസിലാണ് റോയിയെ സ്വയം വെടിയുതിർത്ത നിലയിൽ കണ്ടെത്തിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 57 വയസായിരുന്നു. ആദായ വകുപ്പ് റെയ്ഡിനിടെയാണ് സംഭവം.. ആദായ വകുപ്പിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട സമ്മർദ്ദമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. റോയിക്കെതിരെ മുൻപ് ഇഡി റെയ്ഡുകൾ നടന്നിരുന്നുവെന്നും, ഇന്നും പരിശോധന തുടരുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്നുമാണ് വിവരം. ഇന്ന് ഉച്ചയോടെയാണ് സംഭവം […]









