തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ പ്രണയം നടിച്ച് നിരവധി തവണ ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ യുവാവിന് 47 വര്‍ഷം കഠിനതടവിനും 1,40,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. വാടാനപ്പള്ളി നടുവില്‍ക്കര പൂശാരി അമ്പലത്തിനടുത്ത് പണിക്കശ്ശേരി അമര്‍ തേജസ് (26) നെയാണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. 2021 ഓഗസ്റ്റ് മുതല്‍ 2023 സെപ്റ്റംബര്‍ വരെയുള്ള സമയത്താണ് കേസിന് ആസ്പദമായ സംഭവം. പിഴ അടക്കാത്ത പക്ഷം 14 മാസം കൂടി അധികതടവ് അനുഭവിക്കണം. പിഴ സംഖ്യ അതിജീവിതയ്ക്ക് നല്‍കാനും കോടതി […]









