കൊല്ലം: ആശുപത്രിയിൽ അമ്മയ്ക്ക് കൂട്ടിരിപ്പിനെത്തി 15 കാരനെ രണ്ടാനച്ഛൻ ക്രൂരമായി മർദ്ദിച്ചതായി പരാതി. പുനലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു സംഭവം. പുനലൂരിനെ സമീപം വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മ കാലിന് ചികിത്സ തേടിയാണ് പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിയത്. ഇവർക്ക് കൂട്ടിരിക്കുകയായിരുന്നു മകൻ. ഇതിനിടെ അമ്മയ്ക്ക് ചായ വാങ്ങാനായി കുട്ടി പുറത്തിറങ്ങുമ്പോൾ ആശുപത്രിയിൽ എത്തിയ രണ്ടാം പിതാവ് കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആശുപത്രി അധികൃതരുടെ പരാതിയിൽ ചൈൽഡ് ലൈൻ അന്വേഷണം ആരംഭിച്ചു. പുനലൂർ പോലീസ് ആശുപത്രിയിലെത്തി രണ്ടാനച്ഛനെ കസ്റ്റഡിയിലെടുത്തു. അതേസമയം […]









