ബെയ്റൂത്ത്: തെക്കൻ ലെബനാനിലെ ഡെബെലിൽ കന്യാമറിയത്തിന്റെ രൂപത്തെ ഇസ്രായേൽ സൈനികൻ അവഹേളിക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെ വൻ പ്രതിഷേധം. കന്യാമറിയത്തിന്റെ രൂപത്തിന്റെ വായിൽ സിഗരറ്റ് വെച്ചുകൊടുക്കുന്ന സൈനികന്റെ ചിത്രം ബുധനാഴ്ചയാണ് സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.സംഭവത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുറ്റക്കാരനായ സൈനികനെതിരെ നടപടിയെടുക്കുമെന്നും ഇസ്രായേൽ സൈന്യം അറിയിച്ചു. ആഴ്ചകൾക്ക് മുമ്പ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തെക്കൻ ലെബനാനിൽ ഇസ്രായേൽ സൈന്യം നടത്തുന്ന മതപരമായ അവഹേളനങ്ങളുടെയും നാശനഷ്ടങ്ങളുടെയും പരമ്പരയിലെ ഏറ്റവും പുതിയ സംഭവമാണിത്. കഴിഞ്ഞ മാസം […]






