ന്യൂഡൽഹി: ഇന്ത്യയും യുഎസും വ്യാപാര കരാറുമായി ബന്ധപ്പെട്ട സംയുക്ത പ്രസ്താവന പുറത്തിറക്കിയതിനു പിന്നാലെ സുപ്രധാന രാഷ്ട്രീയ നീക്കവുമായി ട്രംപ് ഭരണകൂടം. വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നതിനിടെ യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ഓഫിസ് പുറത്തുവിട്ട ഭൂപടത്തിൽ, പാക്ക് അധിനിവേശ കശ്മീർ ഉൾപ്പെടെയുള്ള ജമ്മു കശ്മീർ മുഴുവനായും ഇന്ത്യയുടെ ഭാഗമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതുപോലെ, ചൈന തങ്ങളുടേതെന്ന് അവകാശപ്പെടുന്ന അക്സായ് ചിന്നും ഈ ഔദ്യോഗിക ഭൂപടത്തിൽ ഇന്ത്യയുടെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. അതേസമയം യുഎസിന്റെ ഈ പുതിയ നീക്കം വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് […]









