കോഴിക്കോട്: ചാലിയാർ പുഴയിലെ മുട്ടുങ്ങൽ കടവിൽ പതിനേഴുകാരി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കോഴിക്കോട് ക്രൈംബ്രാഞ്ച് മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം നൽകി. വിദ്യാർഥിനി മരിക്കാനിടയായത് ശാരീരികപീഡനംകൊണ്ടുണ്ടായ മാനസികപ്രയാസംമൂലമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. അതേസമയം ഇത് കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. കേസിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുമുണ്ട്. പെൺകുട്ടിയുടെ മരണമുൾപ്പെടെ പ്രതിയുടെപേരിൽ നാല് കേസുകൾ നിലവിലുണ്ടെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കെ.കെ. സമദ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചതിനുള്ള കേസുകളിൽ വിചാരണ തുടരുകയാണ്. വൈകിയതിനാൽ […]









