Thursday, April 16, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ഇടുക്കി ടു കശ്മീർ ബൈ ചേതക്

by News Desk
February 8, 2026
in TRAVEL
ഇടുക്കി-ടു-കശ്മീർ-ബൈ-ചേതക്

ഇടുക്കി ടു കശ്മീർ ബൈ ചേതക്

ഒരുമാസം മുമ്പാണ് ഇടുക്കി അണക്കെട്ടിന് മുന്നിൽനിന്ന് അൻസിൽ തന്‍റെ ചേതക് സ്കൂട്ടറുമായി യാത്രക്കിറങ്ങിയത്. 3800 കി.മീറ്റർ പിന്നിട്ട് കശ്മീരിലെത്തിയപ്പോൾ അവിടെനിന്ന് നേപ്പാളിലേക്ക് യാത്രക്കൊരുങ്ങുകയാണ് ഈ 21 കാരൻ. ഇടുക്കിയിൽ ബൈക്ക് വർക്ക്ഷോപ് നടത്തുന്ന മണിയാറൻകുടി സ്കൂൾ സിറ്റി മാടോലിൽ വീട്ടിൽ അൻസിൽ നവാസിന്‍റെ ഏറെനാളായുള്ള ആഗ്രഹമാണ് തന്‍റെ 1999 മോഡൽ ചേതക് സ്കൂട്ടറിലൊരു കശ്മീർയാത്ര.

കാറും രണ്ടര ലക്ഷം രൂപയുടെ ബൈക്കുമൊക്കെയുണ്ടെങ്കിലും ചേതക്കിൽ പോകണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ പലരും തനിക്ക് വട്ടാണോ എന്ന് സംശയിച്ചു. വീട്ടുകാരും ആദ്യം സമ്മതിച്ചില്ല. അവരെയും പറഞ്ഞ് മനസ്സിലാക്കി. അവിടെ വരെ വണ്ടി എത്തുമോ എന്ന് ചോദിച്ചവരുമുണ്ട്. എന്നാൽ, ഒരിടത്തുപോലും പണിതരാതെ തന്‍റെ വണ്ടി സുരക്ഷിതമായി കശ്മീരിലെത്തിച്ചതിന്‍റെ ആവേശത്തിൽ അൻസിലിപ്പോൾ അവിടെനിന്ന് നേപ്പാൾ യാത്രക്ക് ഒരുങ്ങുകയാണ്.

ചേതക് വന്ന വഴി

ഡിസംബർ 28ന് ഇടുക്കി അണക്കെട്ടിന് മുന്നിൽനിന്നാണ് അൻസിലിന്‍റെ യാത്ര ആരംഭിക്കുന്നത്. പുലർച്ചെ തുടങ്ങുന്ന യാത്ര അഞ്ചുമണിയോടെ അവസാനിക്കും. രാത്രി പെട്രോൾപമ്പിലും കടകൾക്കു മുന്നിലും ടെന്റ് അടിച്ച് കിടക്കും. മെക്കാനിക്ക് ആയതിൽ യാത്രക്കിടെ വർക്ക് ഷോപ്പുകളിൽ ജോലിചെയ്ത് യാത്രക്കുള്ള പണം കണ്ടെത്തും. വണ്ടി കശ്മീർ ട്രിപ്പിന് വേണ്ടി നാളുകൾക്ക് മുന്നേ തയാറാക്കിയെടുത്തിരുന്നു.

കുറച്ചുനാൾ വാഹനങ്ങളുടെ കച്ചവടം ഉണ്ടായിരുന്നു. അങ്ങനെ അവിചാരിതമായാണ് ചേതക് കൈയിൽ വന്നതെന്ന് അൻസിൽ പറഞ്ഞു. പിന്നെ വിൽക്കാൻ തോന്നിയില്ല. അത്യാവശ്യം മിനുക്കുപണികൾ നടത്തിയപ്പോൾ വണ്ടി കുട്ടപ്പനായി. മറ്റ് വണ്ടികളൊക്കെ ഉണ്ടെങ്കിലും ചേതക്കിനോട് പ്രിയം കൂടുതലാണ്. പ്ലസ് ടുവും ഡിപ്ലോമയും കഴിഞ്ഞാണ് വർക്ക് ഷോപ് തുടങ്ങുന്നത്. ജോലിക്കിടെയാണ് ഒരിക്കൽ കശ്മീർ മോഹം കയറിക്കൂടുന്നത്. ഒരു വർഷം ഈ ആഗ്രഹം മനസ്സിലിട്ടു നടന്നു. അതിനുള്ള ഒരുക്കം തുടങ്ങുകയായിരുന്നു.

പണവും സമയവും

ഇതുവരെയുള്ള യാത്ര നൽകിയ ജീവിതാനുഭവം മറക്കാൻ കഴിയുന്നതല്ലെന്ന് അൻസിൽ പറഞ്ഞു. ഉത്തർപ്രദേശിൽ കയറിയപ്പോൾ തണുപ്പ് സഹിക്കാൻ പറ്റുന്നതിനപ്പുറമായിരുന്നു. പിന്നീടുള്ള കുറച്ചുദിവസം വാടകക്ക് റൂമെടുത്ത് താമസിച്ചു. വീണ്ടും യാത്ര തുടർന്നു. യാത്ര പഞ്ചാബിലെത്തിയേപ്പാൾ ഒരു കുടുംബം അവരുടെ വീട്ടിൽ താമസിക്കാൻ നിർബന്ധിച്ചു. അവരുടെ അതിഥിയായി. എല്ലാദിവസവും ആളുകൾ വന്ന് ആഹാരം കഴിച്ചോ, വെള്ളം വേണോ എന്നൊക്കെ ചോദിക്കുമ്പോൾ ഇതൊക്കെ തന്നെക്കാൾ ചേതക്കിനോടുള്ള സ്നേഹമാണോ എന്നു തോന്നിപ്പോയിട്ടുണ്ട്.

സ്കൂട്ടറിൽ ഇത്രയും കിലോമീറ്റർ പിന്നിട്ടുവരുന്നത് കാണുമ്പോൾ പലരുടെയും കണ്ണുകളിലുള്ള അത്ഭുതം ആസ്വദിച്ചാണ് മുന്നോട്ടുപോകുന്നത്. നേപ്പാളിലേക്കുള്ള യാത്ര രണ്ടുദിവസത്തിനകം ആരംഭിക്കുമെന്നും അവിടെ എത്തിയതിനുശേഷം തുടർകാര്യങ്ങൾ ആലോചിക്കുമെന്നും അൻസിൽ പറഞ്ഞു. യാത്രപോകാൻ ആഗ്രഹിക്കുന്നവർ പണവും സമയവുമൊന്നും നോക്കേണ്ട. ഇറങ്ങിത്തിരിക്കുകയാണ് വേണ്ടത്. എന്നു തിരികെ നാട്ടിലെത്തുമെന്ന ചോദ്യത്തോട് എന്തായാലും ഇറങ്ങിയില്ലേ ഇനി ഒന്നു കറങ്ങിവരാമെന്ന മറുപടിയാണ് അൻസിൽ നൽകിയത്.

ShareSendTweet

Related Posts

തീയും-മഞ്ഞും-പുണരുന്ന-വിസ്മയം;-അതിശയക്കാഴ്ചകളുടെ-ഐസ്‌ലാൻഡ്
TRAVEL

തീയും മഞ്ഞും പുണരുന്ന വിസ്മയം; അതിശയക്കാഴ്ചകളുടെ ഐസ്‌ലാൻഡ്

April 15, 2026
ചരിത്രസ്മാരകങ്ങളല്ല,-ലക്ഷ്യം-ഹൈദരാബാദി-ബിരിയാണിയും-ഇറാനി-ചായയും!-നഗരത്തിലേക്ക്-ഒഴുകുന്നത്-പുതിയ-തരം-‘രുചി-തേടിയുള്ള-തീർഥാടകർ’
TRAVEL

ചരിത്രസ്മാരകങ്ങളല്ല, ലക്ഷ്യം ഹൈദരാബാദി ബിരിയാണിയും ഇറാനി ചായയും! നഗരത്തിലേക്ക് ഒഴുകുന്നത് പുതിയ തരം ‘രുചി തേടിയുള്ള തീർഥാടകർ’

April 14, 2026
സഞ്ചാരികളെ-മാടിവിളിച്ച്-ഇക്കോ-ടൂറിസം-കേന്ദ്രങ്ങൾ
TRAVEL

സഞ്ചാരികളെ മാടിവിളിച്ച് ഇക്കോ ടൂറിസം കേന്ദ്രങ്ങൾ

April 13, 2026
ക്ലിഫ്-ടോപ്പ്-സ്റ്റോറീസ്
TRAVEL

ക്ലിഫ് ടോപ്പ് സ്റ്റോറീസ്

April 12, 2026
നൈലിന്‍റെയും-പിരമിഡുകളുടെയും-നാട്ടിൽ​
TRAVEL

നൈലിന്‍റെയും പിരമിഡുകളുടെയും നാട്ടിൽ​

April 12, 2026
വെനീസ്-വിളിക്കുന്നു;-വരൂ,-കനാലുകളിലൂടെ-കാഴ്ചകളിലേക്കൊഴുകാം…
TRAVEL

വെനീസ് വിളിക്കുന്നു; വരൂ, കനാലുകളിലൂടെ കാഴ്ചകളിലേക്കൊഴുകാം…

April 7, 2026
Next Post
‘പിണറായി-ഭരണത്തിൽ-പൂർണ്ണ-സംതൃപ്തൻ;-ഇടതുപക്ഷം-മൂന്നാമതും-അധികാരത്തിലേറുമെന്ന്-ഉറപ്പ്‘വെള്ളാപ്പള്ളി-നടേശൻ;-ശബരിമല-സ്വർണക്കൊള്ളയുടെ-പേരിലുള്ള-ചോദ്യംചെയ്യലൊക്കെ-തിരഞ്ഞെടുപ്പുവരെയേ-കാണൂ,-അതു-കഴിഞ്ഞ്-സ്വർണവും-പാളിയും-അയ്യപ്പനും-ചർച്ചയുമൊന്നും-കാണില്ലയെന്നും-എസ്എൻഡിപി-ജനറൽ-സെക്രട്ടറി

‘പിണറായി ഭരണത്തിൽ പൂർണ്ണ സംതൃപ്തൻ; ഇടതുപക്ഷം മൂന്നാമതും അധികാരത്തിലേറുമെന്ന് ഉറപ്പ്‘വെള്ളാപ്പള്ളി നടേശൻ; ശബരിമല സ്വർണക്കൊള്ളയുടെ പേരിലുള്ള ചോദ്യംചെയ്യലൊക്കെ തിരഞ്ഞെടുപ്പുവരെയേ കാണൂ, അതു കഴിഞ്ഞ് സ്വർണവും പാളിയും അയ്യപ്പനും ചർച്ചയുമൊന്നും കാണില്ലയെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി

ബ്യൂട്ടി-പാര്‍ലറില്‍-നിന്ന്-മടങ്ങും-വഴി-15-കാരിയെ-തട്ടിക്കൊണ്ടുപോയി,-ആളൊഴിഞ്ഞ-സ്ഥലത്തെത്തിച്ച്-ക്രൂരമായി-പീഡിപ്പിച്ചു,-സ്വര്‍ണമാല-തട്ടിപ്പറിച്ച-ശേഷം-വഴിയില്‍-ഉപേക്ഷിച്ചു,-കേസെടുത്ത്-ബേക്കല്‍-പൊലീസ്

ബ്യൂട്ടി പാര്‍ലറില്‍ നിന്ന് മടങ്ങും വഴി 15 കാരിയെ തട്ടിക്കൊണ്ടുപോയി, ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു, സ്വര്‍ണമാല തട്ടിപ്പറിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ചു, കേസെടുത്ത് ബേക്കല്‍ പൊലീസ്

കേരളത്തിലെ-ജില്ലകളുടെ-പുനർനിർണ്ണയം-അനിവാര്യം;-മലപ്പുറം,-ഇടുക്കി,-എറണാകുളം,-പാലക്കാട്-തുടങ്ങിയവ-വിഭജിച്ച്-പുതിയ-ജില്ലകൾ-രൂപവത്കരിക്കണം;-പ്രമേയവുമായി-സമസ്ത;-ഇക്കാര്യത്തിൽ-തമിഴ്നാടിനെ-മാതൃകയാക്കണമെന്നും-ആഹ്വാനം

കേരളത്തിലെ ജില്ലകളുടെ പുനർനിർണ്ണയം അനിവാര്യം; മലപ്പുറം, ഇടുക്കി, എറണാകുളം, പാലക്കാട് തുടങ്ങിയവ വിഭജിച്ച് പുതിയ ജില്ലകൾ രൂപവത്കരിക്കണം; പ്രമേയവുമായി സമസ്ത; ഇക്കാര്യത്തിൽ തമിഴ്നാടിനെ മാതൃകയാക്കണമെന്നും ആഹ്വാനം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍
  • ബഹ്‌റൈനിൽ നിന്നും കൊച്ചിയിലേക്ക് കുറഞ്ഞ നിരക്കിൽ വിമാന യാത്രയൊരുക്കി ബികെഎസ്എഫ്, ബിഎംബിഎഫ് കൂട്ടായ്മകൾ
  • പ്രജ്ഞാനന്ദ വീണുപോയ കാന്‍ഡിഡേറ്റ്സില്‍ വനിതാവിഭാഗത്തില്‍ കിരീടവുമായി ചേച്ചി വൈശാലി; കാന്‍ഡിഡേറ്റ് കിരീടം നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരി
  • ഇന്ത്യൻ പതാകയുടെ നിറമുള്ള റിബ്ബൺ മുറിക്കില്ല; ഒമർ അബ്ദുള്ള
  • മധുരം പകരാൻ ഒരു ഗ്ലാസ് മാമ്പഴപ്പായസം! റെസിപ്പി ഇതാ..

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.