തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിച്ച് വീണ്ടും പോറ്റിക്കൊപ്പമുള്ള ചിത്രങ്ങൾ പുറത്ത്. പോറ്റിയുടെ കുടുംബവുമൊത്തുളള ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഒരു തവണ മാത്രം പോയി എന്നും ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിതാവിന്‍റെ ചടങ്ങിനാണ് എന്നാണ് കടകംപള്ളി ആദ്യം പറഞ്ഞിരുന്നത്. ഒരു പ്രാവശ്യം മാത്രം പോയെന്നും അന്ന് തനിക്കൊപ്പം രാജു എബ്രഹാമുും ഉണ്ടായിരുന്നു എന്നാണ് കടകംപള്ളി ആദ്യം പറഞ്ഞത്. അവിടെയുണ്ടായിരുന്ന ഒരു സമ്മാനപ്പൊതി എടുത്ത് കൊടുത്തുവെന്നുമായിരുന്നു കടകംപള്ളിയുടെ വിശദീകരണം. എന്നാൽ പോറ്റിയുമായി കടകംപള്ളിക്ക് അടുത്ത ബന്ധമുണ്ടെന്നും […]









