തൃശ്ശൂർ: ദിവസങ്ങളോളം ജോലി ചെയ്തിട്ടും അവധി അനുവദിക്കാത്തതിനാൽ സിപിഒ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും തീരദേശ പോലീസ് ബോട്ട് കമാൻഡർ ചികിത്സ കിട്ടാതെ മരിക്കുകയും ചെയ്ത തൃശ്ശൂർ റൂറൽ പോലീസിൽ അവധി കിട്ടാതെ എസ്എച്ച്ഒമാർ മാനസികസമ്മർദത്തിൽ. ഡ്യൂട്ടി അവധിയും ആഴ്ച അവധിയുംപോലും അനുവദിക്കാതെ റൂറൽ പോലീസ് മേധാവി പീഡിപ്പിക്കുകയാണെന്നുകാണിച്ച് നിരവധി എസ്എച്ച്ഒമാർ ഇതിനോടകം പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന് പരാതി നൽകിക്കഴിഞ്ഞു. നേരത്തെ റൂറൽ പോലീസിലെ മാനസികപീഡനം കാരണം കാണിച്ചാണ് വെള്ളിക്കുളങ്ങര സ്റ്റേഷനിലെ സിപിഒ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അതേസമയം മുൻപ ഓഫും […]









