കോഴിക്കോട്: തുടർഭരണം ഉണ്ടായാൽ മലയാളത്തിൽ ‘പാവപ്പെട്ട’ എന്ന പ്രയോഗം ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഭരണം കിട്ടിയാൽ ‘പാവപ്പെട്ട’ പ്രയോഗം അവസാനിക്കും. ജനങ്ങളെ പ്രതിനിധീകരിച്ച് പറയാൻ കേരളത്തിൽ പാവങ്ങൾ എന്ന പദം ഉണ്ടാവില്ല.വികസിത-അർദ്ധവികസിത രാജ്യങ്ങളിൽ കൂടുതൽ വികസനം നേടിയിട്ടുള്ള രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തോടൊപ്പം കേരളത്തിലെ ജനങ്ങളെ എത്തിക്കും. അത്തരത്തിൽ ഒരുനാടാക്കി കേരളത്തെ മാറ്റുകയാണ് ഞങ്ങളുടേതെന്ന് കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വി.ഡി. സതീശൻ പറയട്ടെ എന്താണ് ഉള്ളതെന്ന്. വി.ഡി. സതീശൻ്റെ ജാഥയിൽ കേരളത്തിൻ്റെ […]









