കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് കോൺഗ്രസ് പ്രചാരണക്കമ്മിറ്റി അധ്യക്ഷനായി രമേശ് ചെന്നിത്തലയെ നിയമിച്ച നീക്കത്തിലൂടെ കോൺഗ്രസ് ദേശീയ നേതൃത്വം നൽകുന്ന രാഷ്ട്രീയ സന്ദേശം വളരെ വ്യക്തമാണ്. പോരാട്ടത്തിനുള്ള നേതൃത്വമെന്ന നിലയിൽ പാർട്ടി ഏറ്റവും വിശ്വസിക്കുന്ന മുഖം. ആ മുഖത്തെ മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ് ഹൈക്കമാന്റ്…വർഷങ്ങളായുള്ള സംഘടനാനുഭവം, ഭരണപരിചയം, പ്രതിപക്ഷ പോരാട്ടങ്ങളിലെ സ്ഥിരത… ഇവയെല്ലാം ചേർന്നൊരു സമഗ്ര രാഷ്ട്രീയ പ്രൊഫൈലാണ് ചെന്നിത്തലയുടേത്…കേരള രാഷ്ട്രീയത്തിലെ അനുഭവസമ്പന്നനായ രാഷ്ട്രീയ തന്ത്രജ്ഞനായി അറിയപ്പെടുന്ന വ്യക്തി കൂടിയാണ് രമേശ് ചെന്നിത്തല… കെപിസിസി പ്രസിഡന്റായിരുന്ന കാലഘട്ടം […]







