വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള തങ്ങളുടെ കുഞ്ഞിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ തയ്യാറായിരിക്കുകയാണ് പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികൾ. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം സാമൂഹിക മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇതോടെ അഞ്ച് പേരിലീടെ കുഞ്ഞ് ആലിൻ ജീവിക്കെമെന്ന് മന്ത്രി പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. റോഡപകടത്തെ തുടർന്നാണ് 10 മാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാമിന് മസ്തിഷ്‌കമരണം സംഭവിച്ചത്. മകളെ നഷ്ടപ്പെട്ടതിന്റെ തീരാവേദനയിലും മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം […]







