തിരുവനന്തപുരം: അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി കെ. മുരളീധരൻ. വീരപ്പനെ പോലും തോൽപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അയ്യപ്പ സംഗമത്തിന് നാലു കോടി രൂപയാണ് ചെലവ്, നാലു കോടി രൂപ സ്പോൺസർഷിപ്പ് കിട്ടിയെന്ന് പറയുന്നു. അങ്ങനെയെങ്കിൽ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്ന നഷ്ടം എങ്ങനെ എന്നും അദ്ദേഹം ചോദിച്ചു. ഏറ്റവും ഞെട്ടിക്കുന്ന കാര്യം നന്ദഗോവിന്ദം എന്ന സംഘത്തെ ക്ഷണിച്ചിട്ടും ഇല്ല, പരിപാടി അവതരിപ്പിക്കാൻ വന്നിട്ടും ഇല്ല. എട്ട് ലക്ഷത്തിന്റെ ബില്ല് തയ്യാറാക്കി രണ്ട് […]






