മോസ്കോ: റഷ്യയിലെ പ്രതിപക്ഷ നേതാവും വ്ളാദിമിർ പുടിന്റെ കടുത്ത വിമര്‍ശകനും എതിരാളിയുമായിരുന്ന അലക്‌സി നവാല്‍നിയെ വിഷം നല്‍കി റഷ്യ കൊലപ്പെടുത്തിയാണെന്ന ആരോപണവുമായി യൂറോപ്യൻ രാജ്യങ്ങള്‍ രംഗത്ത്. ‘എപിബാറ്റിഡിന്‍’ എന്ന വിഷം ശരീരത്തിലെത്തിയാണ് നവാല്‍നി മരിച്ചത്. ഇത് ഡാര്‍ട്ട് തവളകളില്‍ കാണപ്പെടുന്നതാണെന്നും റഷ്യയില്‍ സാധാരണയായി കാണപ്പെടുന്ന ഒന്നല്ലെന്നുമാണ് ആരോപണം. യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ രാജ്യങ്ങളാണ് റഷ്യക്കെതിരെ ആരോപണമുയര്‍ത്തിയിരിക്കുന്നത്. ‘നവാല്‍നിയുടെ എതിര്‍പ്പിനെ ഭയന്ന് റഷ്യന്‍ ഭരണകൂടം മാരകമായ വിഷം ഉപയോഗിച്ചതാണെന്ന് ഞങ്ങള്‍ക്കറിയാം’ യുകെയുടെ വിദേശകാര്യ ഓഫീസ് […]






