തിരുവനന്തപുരം: പുതുവർഷ രാവിലുണ്ടായ സംഘർഷത്തിൽ പോലീസി ലാത്തി വീശിയതിലുള്ള മുൻവൈരാഗ്യത്തിന്റെ പേരിൽ സിവിൽ പോലീസ് ഉദ്യോഗസ്ഥനെ പിന്തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ സംഘം ചേർന്ന് മർദിച്ചെന്നു പരാതി. സംഭവത്തിൽ എസ്എഫ്ഐക്കാർക്കെതിരെ കേസെടുത്തതിനു പിന്നാലെ മർദനമേറ്റ പോലീസ് ഉദ്യോഗസ്ഥനും സഹോദരിക്കുമെതിരെ ജാമ്യമില്ലാ വകുപ്പും ചുമത്തി കേസ് റജിസ്റ്റർ ചെയ്തു. പോലീസുകാരനെ മർദിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യം ലഭിക്കാവുന്ന നിസ്സാര വകുപ്പ് ചുമത്തിയാണ് വഞ്ചിയൂർ പോലീസ് കേസ് റജിസ്റ്റർ ചെയ്തത്. എസ്എഫ്ഐക്കാരുടെ ആക്രമണത്തിൽ എആർ ക്യാംപിൽ ഉദ്യോഗസ്ഥനായ മിഥുൻ റോയിക്ക് (33) […]









