തിരുവനന്തപുരം: ശബരിമല കൊടിമരക്കൊള്ളയിൽ സിനിമാ മേഖലയിൽ നിന്നുള്ളവരുടെ മൊഴി രേഖപ്പെടുത്തി വിജിലൻസ്. ഷാജി കൈലാസ്, രൺജി പണിക്കർ, സുരേഷ് കുമാർ എന്നിവരുടെ മൊഴികളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നാണയങ്ങളായി സ്വർണം നൽകിയെന്ന് ഇവർ മൊഴി നൽകി. സ്വർണ്ണത്തിൻ്റെ കണക്കും അറിയിച്ചതായാണ് സൂചന. മൊഴി വെളിപ്പെടുത്താൻ തയ്യാറാണെന്ന് നടൻ മോഹൻലാലും സുരേഷ് ഗോപിയും വിജിലൻസിനെ അറിയിച്ചു.കൂടുതൽ താരങ്ങളുടെ മൊഴി ഈയാഴ്ച തന്നെ രേഖപ്പെടുത്തും. സെലിബ്രിറ്റികൾ വെളിപ്പെടുത്തുന്ന 27 പേർ കൊടിമര പുനർനിർമ്മാണത്തിന് സംഭാവന നൽകിയതിനാണ് വിജിലൻസ് കണ്ടെത്തൽ. 2017-ലാണ് ശബരിമലയിലെ കൊടിമരത്തിൻ്റെ […]









