കൊച്ചി, : വ്യവസായ-വാണിജ്യ മേഖലകളിൽ സ്ത്രീകളുടെ നേതൃപാടവം ഉറപ്പാക്കാനും തുല്യപങ്കാളിത്തം ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് സി.ഐ.ഐ ഇന്ത്യൻ വിമെൻ നെറ്റ്‌വർക്ക് (IWN) സംഘടിപ്പിക്കുന്ന ഏഴാം വാർഷിക നേതൃത്വ സംഗമത്തിന് ‘സേ യെസ് 2026’ (SAY YES) കൊച്ചിയിൽ തുടക്കമായി. ‘മാറ്റത്തിന് നേതൃത്വം നൽകുക, ഭാവിയെ രൂപപ്പെടുത്തുക’ എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച പരിപാടി സ്പൈസസ് ബോർഡ് ചെയർപേഴ്സൺ അഡ്വ. സംഗീത വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. മൂല്യാധിഷ്ഠിതമാകണം നേതൃത്വം സാഹചര്യങ്ങൾ മാറിക്കൊണ്ടിരിക്കുമ്പോഴും മൂല്യങ്ങളിലും ധാർമ്മികതയിലും വിട്ടുവീഴ്ച ചെയ്യാത്ത നേതൃത്വമാണ് കാലഘട്ടം ആവശ്യപ്പെടുന്നതെന്ന് […]









