കോട്ടയം: കോൺഗ്രസിന്റെ പോഷക സംഘടനയായ സംസ്കാര സാഹിതിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ തീരുമാനിച്ചത് ഇന്നലെയെന്ന് സംസ്കാര സാഹിതി ചെയർമാൻ സി.ആർ. മഹേഷ് എംഎൽഎ. ഭീഷണിപ്പെടുത്തിയും വിരട്ടിയുമാണ് ഇവരെയൊക്കെ സിപിഎമ്മിൽ പിടിച്ചുനിർത്തിയിരുന്നത്. നമ്മൾ ആർക്കും ഒരു ഓഫറും കൊടുത്തിട്ടില്ല. ഓഫർ നൽകി ആരെയും പിടിച്ചു കൊണ്ടുവരേണ്ട ആവശ്യമില്ലെന്നും മഹേഷ് പറഞ്ഞു. സംസ്കാര സാഹിതിയുടെ പരിപാടി മുൻകൂട്ടി നിശ്ചയിച്ചതായിരുന്നു. പ്രേംകുമാർ വേറൊരു പരിപാടിയുമായി ബന്ധപ്പെട്ട് ആ പ്രദേശത്ത് ഉണ്ടെന്ന് അറിഞ്ഞു. അങ്ങനെ നമ്മൾ അദ്ദേഹത്തെ […]









