പത്തനംതിട്ട: മദ്യലഹരിയിൽ അഞ്ച് വയസുള്ള മകളെ കനാലിൽ എറിഞ്ഞ് കൊല്ലാൻ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോന്നി കൂടൽ പാലമല ആഞ്ഞിലിമൂട്ടിൽ വീട്ടിൽ ഷിജു (41)വിനെയാണ് കൂടൽ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. ഭാര്യയുമായി വഴക്കിട്ട ശേഷം മകളുമായി മരിക്കാനെന്ന് പറഞ്ഞ് ഇറങ്ങിയതായിരുന്നു ഷിജു. ഇതിന് ശേഷം കനാലിന് സമീപമെത്തിയ ഷിജു കുഞ്ഞിനെ കനാലിലേക്കു വലിച്ചെറിയുകയായിരുന്നു. ഈ സംമയം സ്ഥലത്തുണ്ടായിരുന്നവരാണ് കുട്ടിയെ രക്ഷിച്ചത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മ […]









