പാലക്കാട്: എല്‍ഡിഎഫ് തകര്‍ത്ത കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ യുഡിഎഫ് അധികാരത്തിലേറിയാല്‍ ശരിയാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാനത്തിന്റെ ഖജനാവില്‍ ഇടതുപക്ഷമുണ്ടാക്കിയ ചോര്‍ച്ച അടക്കുമെന്നും പൂച്ച പെറ്റുകിടക്കുന്ന ഖജനാവ് പണം കൊണ്ട് നിറയ്ക്കുമെന്നും സതീശന്‍ പറഞ്ഞു. ‘പച്ചക്ക് വര്‍ഗീയത പറഞ്ഞ മന്ത്രി ഇപ്പോഴും പദവിയില്‍ തുടരുകയാണ്. യുഡിഎഫിലായിരുന്നെങ്കില്‍ ചെവിക്ക് പിടിച്ച് പുറത്താക്കിയേനെ. ഒരാളും ഇനി കേരളത്തില്‍ വര്‍ഗീയത പറയേണ്ടെന്നാണ് നമുക്ക് പറയാനുള്ളത്. ഭൂരിപക്ഷ വര്‍ഗീയത പറഞ്ഞാലും ന്യൂനപക്ഷ വര്‍ഗീയത പറഞ്ഞാലും നാം എതിര്‍ക്കും. വര്‍ഗീയത പറയുന്നത് ഏത് കൊലകൊമ്പനാണെങ്കിലും […]









