പത്തനംതിട്ട∙ ശബരിമല തീർഥാടകരെ വഴിയിൽ ഇറക്കിവിട്ട കെഎസ്ആർടിസി താൽക്കാലിക ഡ്രൈവർ എൻ.സജികുമാറിനെ പിരിച്ചുവിട്ടു. കണ്ടക്ടർ കെ.എൻ.പ്രേമസുതനെ സ്ഥലം മാറ്റി. തിരുവനന്തപുരം പൂവാറിൽനിന്ന് കാസർകോട് കാഞ്ഞങ്ങാട്ടേക്കാണ് കണ്ടക്ടറെ സ്ഥലംമാറ്റിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. പമ്പയിൽ നിന്നും നിലയ്ക്കൽ സ്റ്റാൻഡിലേക്ക് ടിക്കറ്റ് എടുത്തവരെയാണ് വഴിയിൽ ഇറക്കിവിട്ടത്. വനിതകളും കുട്ടികളും കൂട്ടത്തിലുണ്ടായിരുന്നു. നിലയ്ക്കൽ സ്റ്റാൻഡിനു പകരം നിലയ്ക്കൽ ഗോപുരം കഴിഞ്ഞ് റോഡിൽ ഇറക്കിവിടുകയായിരുന്നു. തീർഥാടകരെ ബസിൽ നിന്ന് ഇറക്കിവിടുന്നതിന് റെയും വഴിയിലൂടെ നടക്കുന്നതിന് റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഏറെ നേരം വനമേഖലയിൽ […]









