കണ്ണപുരം: കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസസ് മുൻ ഡീന്‍ വി.എസ്. അനിൽകുമാറിന്റെ കണ്ണപുരത്തെ വീടിന് മുന്നിൽ അജ്ഞാതർ റീത്ത് വെച്ചു. അന്തരിച്ച പ്രൊഫസർ എം.എൻ. വിജയന്റെ മകനായ അനിൽകുമാറിന് നേരെ നടന്ന ഈ ഭീഷണി രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകാൻ സാധ്യതയുണ്ട്. ഇന്ന് രാവിലെ മകനെ ഫുട്ബോൾ കോച്ചിംഗിനായി അയക്കാൻ വാതിൽ തുറന്നപ്പോഴാണ് ഗേറ്റിന് സമീപം റീത്ത് വെച്ചിരിക്കുന്നത് അനിൽകുമാറിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹം പോലീസിനെ വിവരമറിയിച്ചു. പയ്യന്നൂരിലെ സി.പി.എം വിമതൻ വി. കുഞ്ഞികൃഷ്ണൻ രചിച്ച […]









