മനാമ: പ്രവാസി വെൽഫെയർ റിഫ സോണിന്റെ 2026–27 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രവാസി വെൽഫെയർ റിഫ സോൺ ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റായി അക്ബർ ഷാ കൊല്ലവും സെക്രട്ടറിയായി റിയാസുദീനെയും തിരഞ്ഞെടുക്കപ്പെട്ടു. ഫസലുർ റഹ്മാൻ പൊന്നാനി വൈസ് പ്രസിഡന്റാണ്. ജോയ് ആന്റണി, നൗഷാദ്, അഫ്സൽ അബ്ദുള്ള, മഹമൂദ് മായൻ, മുഹമ്മദ് ഹാരിസ് എം.സി, ഷൈഖ് ഹാരിസ്, യൂനുസ് കെ.പി, റയീസ് ഹമീദ് എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളാണ്.ജനറൽ ബോഡി യോഗത്തിൽ മുഹമ്മദലി സി എം പ്രവർത്തന പ്രദ്ധതി അവതരിപ്പിച്ചു. പ്രവാസി സമൂഹത്തിന്റെ സാംസ്കാരിക ബോധവും ബഹുജന പങ്കാളിത്തവും വർധിപ്പിക്കുന്നതിനുള്ള സംഘടനയുടെ ഭാവി പ്രവർത്തന പദ്ധതികൾ ചർച്ച ചെയ്തു. പ്രവാസികൾക്കിടയിൽ സഹോദര്യത്തിലൂന്നിയ സമഗ്ര സാംസ്കാരിക സേവന പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുമെന്ന് നിയുക്ത പ്രസിഡന്റ് അക്ബർ ഷാ പറഞ്ഞു. സൃഷ്ടിപരതയും സാമൂഹിക ഉത്തരവാദിത്തബോധവും ഉറപ്പ് വരുത്തുന്ന സാംസ്കാരിക സേവന പ്രവർത്തന കലണ്ടർ രൂപപ്പെടുത്തി പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.







