മനാമ: വടകര നിയമസഭാ മണ്ഡലത്തിൽ നിന്ന് യുഡിഎഫ് – ആർഎംപിഐ സ്ഥാനാർഥിയായി മത്സരിക്കുന്ന കെ. കെ. രമയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിനായി ബഹ്‌റൈനിലെ വടകര മണ്ഡല പ്രവാസികളുടെ ഓൺലൈൻ കൺവെൻഷൻ ഇന്ന് ഏപ്രിൽ ന് ഞായറാഴ്ച രാത്രി 9 മണിക്ക് (ബഹ്‌റൈൻ സമയം) നടക്കും.
സൂം പ്ലാറ്റ്ഫോം വഴിയാണ് കൺവെൻഷൻ സംഘടിപ്പിക്കുന്നത്. കെ. കെ. രമ കൺവെൻഷനിൽ പങ്കെടുത്തു സംസാരിക്കും. കൂടാതെ യുഡിഎഫ് – ആർഎംപിഐ നേതാക്കളും പങ്കെടുക്കും.
മുഴുവൻ പ്രവർത്തകരും കൃത്യസമയത്ത് തന്നെ സൂം മീറ്റിംഗിൽ ജോയിൻ ചെയ്യണമെന്ന് ഭാരവാഹികൾ അറിയിച്ചു.









