മനാമ: ബഹ്‌റൈനിൽ നിന്ന് സാമ്പത്തികമായും ശാരീരികമായും പ്രയാസം അനുഭവിക്കുന്നവർക്കും നാട്ടിലെ വിവിധ അടിയന്തിര ആവശ്യങ്ങൾ നടത്തുന്നനും വേണ്ടിയുള്ളവരെ നിലവിൽ ഏറ്റവും കുറഞ്ഞ നിരക്കിൽ യാത്രയക്കാൻ സാമൂഹ്യസേവന കൂട്ടായ്മകളായ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറവും & ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെയും ഹെൽപ്പ് ലൈൻ വിഭാഗം തുടക്കം കുറിച്ചു.
ഇതിന് വേണ്ടിയിട്ടുള്ള ചാർട്ടേഡ് ഫ്ലയിറ്റ് ഏപ്രിൽ 16 ന് ബഹ്റൈനിൽ നിന്ന് സൗദിവഴി ഒമാനിലെ മസ്‌ക്കറ്റ് എയർപോർട്ടിലേക്ക് ബസ് മാർഗവും അവിടെ നിന്ന് കൊച്ചിയിലേക്ക് ഫ്ലയിറ്റ് മാർഗവുo കൂടി 220 ബഹ്‌റൈൻ ദിനാറിനാണ് സാധാരണക്കാരെ നാട്ടിലെത്തിക്കാൻ വേണ്ടി നടപ്പിലാക്കിയിട്ടുള്ളത് ബുക്കിംങ് തുടങ്ങിയപ്പോഴെക്കും സാധാരണ പ്രവാസികളുടെനിലക്കാത്ത ബുക്കിംങ് ആണ് നടക്കുന്നതെന്ന് ഫോറം ഹെൽപ് ലൈൻ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചത്….








