ദില്ലി: ലൗ ജിഹാദ് കെട്ടുകഥയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മുഖ്യമന്ത്രിക്ക് ഇഷ്ടമല്ലെങ്കിൽ കേരള സ്റ്റോറി സിനിമ കാണേണ്ട. ആവിഷ്കാര സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. കഴിഞ്ഞ പത്തുകൊല്ലമായി ഒരു സമുദായത്തിന്റെ വോട്ടിനുവേണ്ടി മുഖ്യമന്ത്രി മൗനമായിട്ട് ഇരിക്കുകയാണ്. ഹമാസിനെ വിളിച്ചു വരുത്തി സ്വീകരിക്കുകയാണ്. എന്നാൽ മൂക്കിന് മുൻപിൽ നടക്കുന്ന ലൗ ജിഹാദുകളെ കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കുന്നില്ല. കേരള സ്റ്റോറി ഇഷ്ട്ടമുള്ളവർക്ക് കാണാം. അത് അവരുടെ അവകാശം ആണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വികസനത്തെക്കുറിച്ച് ഒന്നും ചർച്ച ചെയ്യാതെ ഗാസയെയും […]









