ഇരിട്ടി: പേരാവൂരിൽ യുഡിഎഫ് സ്ഥാനാർഥി സണ്ണി ജോസഫ് തന്നെയെന്ന് സ്ഥിരീകരണം. നാലാം തവണയാണ് സണ്ണി ജോസഫ് പേരാവൂരിൽ അങ്കത്തിനിറങ്ങുന്നത്. ഇനി അറിയേണ്ടത് എതിരാളി ആരെന്നാണ്. എൽഡിഎഫിൽ പല പേരുകളും ഉയർന്നുകേൾക്കുന്നുണ്ട്. കഴിഞ്ഞതവണ സണ്ണിക്കെതിരേ ശക്തമായ മത്സരം കാഴ്ചവെച്ച സിപിഎം ഇരിട്ടി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനുതന്നെയാണ് കൂടുതൽ സാധ്യതയെങ്കിലും മറ്റ് പേരുകളും പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. മലയോരത്തെ ക്രിസ്തീയ കുടിയേറ്റ മേഖല എന്നനിലയിൽ രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെ മത്സരിപ്പിക്കാനുള്ള സാധ്യതയും ചില കോണുകളിൽനിന്ന് കേൾക്കുന്നുണ്ട്. […]









