വാഷിങ്ടൺ: കഴിഞ്ഞ മേയിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സൈനിക സംഘർഷം അവസാനിപ്പിച്ചതിന് പിന്നിൽ താനാണെന്ന് ആവർത്തിച്ചാവർത്തിച്ച് പറഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇരുരാജ്യങ്ങൾക്കും മേൽ വാണിജ്യ ഉപരോധം ഏർപ്പെടുത്തുമെന്നുള്ള തന്റെ ഒറ്റ ഭീഷണിയാണ് ഒരു യുദ്ധം ഒഴിവാക്കിയതെന്ന് ട്രംപ് അവകാശപ്പെട്ടു. പീസ് ഓഫ് ബോർഡിന്റെ ആദ്യയോഗത്തിലാണ് ട്രംപിന്റെ അവകാശവാദം. ഇന്ത്യ-പാക് സംഘർഷസമയത്ത് പതിനൊന്ന് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായും ട്രംപ് കൂട്ടിച്ചേർത്തു. വിമാനങ്ങളുടെ കാര്യം ട്രംപിന്റെ ഏറ്റവും പുതിയ അവകാശവാദമാണെന്നത് ശ്രദ്ധേയം. ഇന്ത്യയും പാക്കിസ്ഥാനും യുദ്ധം ചെയ്താൽ ഓരോ […]







