കോഴിക്കോട്∙ കാൽനടയാത്രക്കാരുടെ സുരക്ഷയ്ക്കായാണ് നടപ്പാതകളും റോഡിൽ ഇരുവശങ്ങളിലും വെള്ള വരയുള്ള ഭാഗവും മാറ്റിവച്ചിരിക്കുന്നത്. അതിനാൽ, ഗുരുതര നിയമ ലംഘനമാണു നടപ്പാതയിൽ വാഹനം ഓടിക്കുന്നതും നടപ്പാതയിൽ മാർഗ തടസ്സം സൃഷ്ടിച്ചു വാഹനം നിർത്തിയിട്ടു പോകുന്നതും. നടപ്പാതയിലൂടെ വാഹനം ഓടിച്ചാൽ 1,000 മുതൽ 3,000 രൂപ വരെയോ അതിൽ കൂടുതലോ പിഴ വരും. ഡ്രൈവർക്കെതിരെയാണു കേസെടുക്കുക. യാത്ര ചെയ്യാൻ പാടില്ലാത്ത സ്ഥലത്ത് വാഹനം ഓടിച്ചു എന്ന വകുപ്പു ചുമത്തിയാണു നടപടി. ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. മോട്ടോർ വാഹന വിഭാഗത്തിൻ്റെ […]









