പുത്തൂർ: വാഹനാപകടത്തിൽ മരിച്ച യുവാവിന് കോടതി നിശ്ചയിച്ച നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്‌പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ്റെ ബാങ്കിൽ നിന്നുള്ള തുക മരവിപ്പിച്ച് കോടതി ഉത്തരവ്. 25,79,317 രൂപ മരവിപ്പിക്കാനാണ് പുനലൂർ മോട്ടോർ ആക്‌സിഡൻ്റ് ട്രിബ്യൂണൽ ഉത്തരവ് പുറപ്പെടുവിച്ചത്. പുത്തൂർ കാരിക്കൽ കോട്ടൂർ വീട്ടിൽ അഖിലി(20)ൻ്റെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. 2017-ൽ തെന്മലയിൽ എവച്ചാണ് തമിഴ്നാട് സ്റ്റേറ്റ് എക്‌സ്‌പ്രാസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ വക ബസിടിച്ച് അഖിൽ മരിച്ചത്. തുടർന്ന് പുനലൂർ വാഹനാപകട നഷ്ടപരിഹാര ട്രിബ്യൂണൽ […]









