തിരുവനന്തപുരം: കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രകടനത്തിനിടയിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് ആക്രമിക്കപ്പെട്ടുവെന്ന കെട്ടുകഥ ഡാറ്റാ ചോർച്ചയിൽ നിന്ന് സർക്കാരിനെ രക്ഷിക്കാനുള്ള അടവുനയം ആണെന്ന് രമേശ് ചെന്നിത്തല. കൂടാതെ തുടർച്ചയായി പരാജയപ്പെടുന്ന ആരോഗ്യ വകുപ്പിന്റെ പ്രതിസന്ധികൾ തിരഞ്ഞെടുപ്പ് കാലത്ത് മൂടിവെക്കാനുള്ള ഒരു തരംതാഴ്ന്ന ശ്രമം കൂടിയാണ് നടക്കുന്നത്. മാത്രമല്ല കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി വീശലിൽ ആർക്കും ഒരു പരുക്കും സംഭവിച്ചിട്ടില്ല. സമാധാനപരമായ പ്രതിഷേധം മാത്രമായിരുന്നു കണ്ണൂരിൽ നടന്നത്. ചാനൽ ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലാവർക്കും കാര്യങ്ങൾ വ്യക്തമാകും. […]







