കോഴിക്കോട്: സംസ്ഥാനത്ത് ഭരണമാറ്റ വികാരം അലയടിച്ചുവെന്ന് ഷാഫി പറമ്പിൽ എം.പി. അത് അഞ്ച് ജില്ലകളിൽ മാത്രം ഒതുങ്ങുന്ന തരംഗമാവില്ല. കേരളത്തിൽ ഉടനീളം തരംഗമുണ്ടാകും.ഇടതുപക്ഷ സർക്കാരിന് ജനങ്ങൾ എക്സിറ്റ് അടിച്ചു. ഗവൺമെന്റിനുള്ള നോക്ക് ഔട്ട് പഞ്ച് ഏപ്രിൽ ഒമ്പതിന് നൽകിയെന്നും ഷാഫി പറമ്പിൽ കോഴിക്കോട്ട് പറഞ്ഞു. മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും തോൽക്കുന്നവരിൽ ഉണ്ടാകും. മന്ത്രിമാരെ മണ്ഡലത്തിലേക്ക് വിളിച്ചു വരുത്താൻ എൽഡിഎഫ് സ്ഥാനാർഥികൾ പോലും തയ്യാറായില്ല. ഭരണമാറ്റം അനിവാര്യതയായി കാണുന്നവരിൽ സിപിഎമ്മുകാർ പോലുമുണ്ട്. എസ്ഡിപിഐയുമായും ബിജെപിയുമായും തരാതരം […]









