Tuesday, April 14, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

പ്രധാനമന്ത്രി നാളെ ഗർകോവിലിൽ; തിരുവനന്തപുരത്ത് കർശന ഗതാഗത നിയന്ത്രണം

by News Desk
April 14, 2026
in INDIA
പ്രധാനമന്ത്രി-നാളെ-ഗർകോവിലിൽ;-തിരുവനന്തപുരത്ത്-കർശന-ഗതാഗത-നിയന്ത്രണം

പ്രധാനമന്ത്രി നാളെ ഗർകോവിലിൽ; തിരുവനന്തപുരത്ത് കർശന ഗതാഗത നിയന്ത്രണം

തിരുവനന്തപുരം: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എഐഎഡിഎംകെ– എൻഡിഎ സഖ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നാഗർകോവിലിലെത്തും. തിരുവനന്തപുരം വിമാനത്താവളം വഴിയാണ് പ്രധാനമന്ത്രിയുടെ യാത്ര എന്നതിനാൽ തലസ്ഥാന നഗരിയിൽ നാളെ (ഏപ്രിൽ 15) ഉച്ചയ്ക്ക് 11.30 മുതൽ രാത്രി 7 വരെ കർശന ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

പ്രധാനമന്ത്രി കടന്നുപോകുന്ന പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചു. നിയമലംഘനം നടത്തുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുമെന്നും ഉടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പോലീസ് അറിയിച്ചു.

നാളെ നഗരത്തിലെ പ്രധാന പാതകളിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഡൊമസ്റ്റിക് എയർപോർട്ട് മുതൽ ചാക്ക വഴി ബേക്കറി ജംഗ്ഷൻ വരെയുള്ള റോഡ്, വിമൻസ് കോളെജ് ജംഗ്ഷൻ – തമ്പാനൂർ ഫ്ലൈ ഓവർ – കിള്ളിപ്പാലം പാത, പള്ളിച്ചൽ റോഡ്, ചാക്ക – അനന്തപുരി ഹോസ്പിറ്റൽ റോഡ് എന്നിവിടങ്ങളിൽ നിയന്ത്രണമുണ്ടാകും. കൂടാതെ ചാക്ക – വെൺപാലവട്ടം – കിംസ് ആശുപത്രി റോഡ്, പള്ളിമുക്ക് – കുമാരപുരം – മെഡിക്കൽ കോളേജ് ആശുപത്രി റോഡ് എന്നീ ഭാഗങ്ങളിലും വാഹനങ്ങൾ തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്യും. ഈ റോഡുകളുടെ ഇരുവശങ്ങളിലും യാതൊരു കാരണവശാലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ലെന്ന് സിറ്റി പോലീസ് അറിയിച്ചിട്ടുണ്ട്.

Also Read: മോദിക്ക് സ്റ്റാലിന്റെ ‘ഫൈനൽ വാണിങ്’; മണ്ഡല പുനർനിർണയ നീക്കത്തിൽ രാജ്യം കാണാത്ത പ്രക്ഷോഭമുണ്ടാകുമെന്ന് മുന്നറിയിപ്പ്

ഗതാഗത നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ വിമാനത്താവളത്തിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും പോകുന്നവർ യാത്രകൾ നേരത്തെ ക്രമീകരിക്കേണ്ടതാണ്. പ്രത്യേകിച്ചും, ഉച്ചയ്ക്ക് 2.00 മുതൽ 4.00 വരെയും വൈകുന്നേരം 6.00 മുതൽ 7.00 വരെയും ശംഖുമുഖം ഭാഗത്തുനിന്ന് ഡൊമസ്റ്റിക് എയർപോർട്ടിലേക്കോ തിരിച്ചോ വാഹനങ്ങൾ അനുവദിക്കില്ല. ഈ സമയങ്ങളിൽ വിമാനത്താവളത്തിലേക്ക് പോകേണ്ടവർ ചാക്ക – ഈഞ്ചക്കൽ – കല്ലുംമൂട് – വലിയതുറ വഴി തിരിഞ്ഞുപോകേണ്ടതാണ്. യാത്രയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കും സഹായങ്ങൾക്കുമായി സിറ്റി പോലീസിന്റെ ഹെൽപ്പ് ലൈൻ നമ്പരുകളായ 0471 2558731, 9497930055 എന്നിവയിൽ ബന്ധപ്പെടാവുന്നതാണ്.

തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്റർ മാർഗമാണ് നാഗർകോവിലിലേക്ക് പോകുന്നത്. വൈകിട്ട് മൂന്നിന് വേപ്പുമൂട് ജംഗ്ഷൻ മുതൽ ഒരു കിലോമീറ്റർ ദൂരത്തിൽ അദ്ദേഹം റോഡ് ഷോ നടത്തും. സന്ദർശനം പ്രമാണിച്ച് കേരളാ പോലീസിനൊപ്പം കേന്ദ്ര സേനയും സുരക്ഷാ ചുമതലയിലുണ്ട്. റോഡ് ഷോ നടക്കുന്ന പാതയിലെ കെട്ടിടങ്ങൾ കമാൻഡോകളുടെ നിരീക്ഷണത്തിലായിരിക്കും.

The post പ്രധാനമന്ത്രി നാളെ ഗർകോവിലിൽ; തിരുവനന്തപുരത്ത് കർശന ഗതാഗത നിയന്ത്രണം appeared first on Express Kerala.

ShareSendTweet

Related Posts

താരിഫ്-ഭീഷണി-വേണ്ട,-തിരിച്ചടിക്കും;-ട്രംപിന്-ചൈനയുടെ-മുന്നറിയിപ്പ്
INDIA

താരിഫ് ഭീഷണി വേണ്ട, തിരിച്ചടിക്കും; ട്രംപിന് ചൈനയുടെ മുന്നറിയിപ്പ്

April 14, 2026
ഖരീഫ്-സീസണിൽ-സലാലയിലേക്ക്-കുറഞ്ഞ-ചെലവിൽ-പറക്കാം;-വിമാന-ടിക്കറ്റ്-നിരക്കുകൾ-ഏകീകരിച്ചു
INDIA

ഖരീഫ് സീസണിൽ സലാലയിലേക്ക് കുറഞ്ഞ ചെലവിൽ പറക്കാം; വിമാന ടിക്കറ്റ് നിരക്കുകൾ ഏകീകരിച്ചു

April 14, 2026
എപി-ഇന്റർ-2026!-ഫലങ്ങൾ-ഉടൻ-പുറത്തിറങ്ങും
INDIA

എപി ഇന്റർ 2026! ഫലങ്ങൾ ഉടൻ പുറത്തിറങ്ങും

April 14, 2026
കലയ്ക്ക്-അതിർവരമ്പുകളുണ്ടോ?-ആശാ-ഭോസ്‌ലെയുടെ-ഗാനങ്ങൾ-സംപ്രേഷണം-ചെയ്തതിന്-പാക്-ചാനലിനെതിരെ-നടപടി
INDIA

കലയ്ക്ക് അതിർവരമ്പുകളുണ്ടോ? ആശാ ഭോസ്‌ലെയുടെ ഗാനങ്ങൾ സംപ്രേഷണം ചെയ്തതിന് പാക് ചാനലിനെതിരെ നടപടി

April 14, 2026
അമേരിക്കൻ-പടക്കപ്പലിനെ-വിറപ്പിച്ച്-ഇറാൻ! 
INDIA

അമേരിക്കൻ പടക്കപ്പലിനെ വിറപ്പിച്ച് ഇറാൻ! 

April 13, 2026
“ധൈര്യമുണ്ടെങ്കിൽ-തടയൂ,-കടലിൽ-മുക്കും”;-അമേരിക്കയെ-പരിഹസിച്ച്-ഇറാൻ
INDIA

“ധൈര്യമുണ്ടെങ്കിൽ തടയൂ, കടലിൽ മുക്കും”; അമേരിക്കയെ പരിഹസിച്ച് ഇറാൻ

April 13, 2026
Next Post
താരിഫ്-ഭീഷണി-വേണ്ട,-തിരിച്ചടിക്കും;-ട്രംപിന്-ചൈനയുടെ-മുന്നറിയിപ്പ്

താരിഫ് ഭീഷണി വേണ്ട, തിരിച്ചടിക്കും; ട്രംപിന് ചൈനയുടെ മുന്നറിയിപ്പ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • താരിഫ് ഭീഷണി വേണ്ട, തിരിച്ചടിക്കും; ട്രംപിന് ചൈനയുടെ മുന്നറിയിപ്പ്
  • പ്രധാനമന്ത്രി നാളെ ഗർകോവിലിൽ; തിരുവനന്തപുരത്ത് കർശന ഗതാഗത നിയന്ത്രണം
  • യു.എസ്- ഇറാൻ ചർച്ചയ്ക്കായി എന്തെല്ലാം ഒരുക്കങ്ങൾ? അവസാനം ഹോട്ടൽ ബില്ല് വന്നപ്പോൾ അടക്കാൻ പണമില്ല; തലകുനിച്ച് പാക്കിസ്ഥാൻ
  • അടിപൊളി ചേട്ട! സഞ്ജു സാംസണ്‍ ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത്, പുരസ്കാരം നേടുന്ന ആദ്യ മലയാളി
  • കെഎംസിസി ബഹ്റൈൻ അൽ അമാന സോഷ്യൽ സെക്യൂരിറ്റി സ്‌കീം ധനസഹായം വിതരണം ചെയ്തു

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.