ജനപ്രീയ ചിത്രം വാഴയുടെ മൂന്നാം ഭാഗം പ്രഖ്യാപിച്ച് സംവിധായകൻ വിപിൻ ദാസ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ചെറുകുറിപ്പിലൂടെയാണ് അദ്ദേഹം സർപ്രൈസ് പ്രഖ്യാപനം നടത്തിയത്. ‘വാഴ-3: ബയോപിക് ഓഫ് എ ബില്ല്യൺ ഗേൾസ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഇത് സൂചിപ്പിക്കുന്ന പോസ്റ്ററുകളും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്. “വാഴ ഫ്രാഞ്ചൈസി ഞങ്ങൾ ആഗ്രഹിച്ചിരുന്നതിലും എത്രയോ വലുതായി വളർന്നിരിക്കുന്നു. നിങ്ങൾ നൽകിയ സ്നേഹത്തിന് എല്ലാവർക്കും നന്ദി! സിനിമയിലേക്ക് പുതിയ പ്രതിഭകളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ‘വാഴ’ ആരംഭിച്ചത്. ഈ പാരമ്പര്യം […]









