അബുദാബി∙ വിദേശത്തുനിന്ന് ഇന്ത്യയിലേയ്ക്ക് വരുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും ഗുണകരമായൊരു നീക്കം നടത്തിയിരിക്കുകയാണ് കേന്ദ്ര സർക്കാർ . കസ്റ്റംസ് തീരുവയുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ വലിയ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. ഈ മാസം 2 മുതലാണ് പുതിയ നിയമങ്ങൾ നിലവിൽ വന്നത്. ഇനി മുതൽ ലളിതമായ നടപടിക്രമങ്ങളിലൂടെ യാത്രക്കാർക്ക് വേഗത്തിൽ വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങാം. റമസാനിലും പെരുന്നാളിനും നാട്ടിലേക്ക് വരാൻ തയ്യാറെടുക്കുന്ന പ്രവാസികൾക്ക് ഈ പുതിയ ഇളവുകൾ വലിയ ഉപകാരപ്രദമാകും. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരിക്കുന്ന ശ്രദ്ധേയമായൊരു ഇളവാണ് ഡ്യൂട്ടി ഫ്രീ അലവൻസിലെ […]






