ഇസ്ലാമാബാദ്: 21 മണിക്കൂറോളം നീണ്ട യുഎസ് ഇറാൻ മാരത്തൺ ചർച്ച ഫലം കണ്ടില്ല. ആണവായുധം വികസിപ്പിക്കരുതെന്ന അമേരിക്കൻ നിബന്ധനകൾ ഇറാൻ അംഗീകരിക്കാൻ വിസമ്മതിച്ചതിനെത്തുടർന്ന്, സമാധാന കരാറില്ലാതെ ചർച്ചകൾ അവസാനിച്ചതായി യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസ് പറഞ്ഞു. വാർത്താസമ്മേളനം നടത്തിയ വാൻസ്, ഇറാനുമായുള്ള ചർച്ചകളിൽ ഒരു ഉടമ്പടിയില്ലാതെ അമേരിക്കൻ ഉദ്യോഗസ്ഥർ പാകിസ്താനിൽ മടങ്ങിപ്പോകുകയാണെന്നും അറിയിച്ചു. ‘ഞങ്ങൾക്ക് ഒരു ഉടമ്പടിയിലെത്താൻ കഴിഞ്ഞില്ല എന്നത് ദുഃഖകരമായ വാർത്തയാണ്. ഇത് അമേരിക്കയെക്കാൾ ഇറാനാണ് കൂടുതൽ ബാധിക്കുക എന്ന് ഞാൻ കരുതുന്നു. അതിനാൽ, […]








