വാഷിങ്ടൺ: അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റ് പുറത്തുവിട്ട ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനെ കുറിച്ചുള്ള അന്വേഷണ രേഖകളിൽ നിർണ്ണായകമായ ചില വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് റിപ്പോർട്ട് . അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെതിരെ ഒരു സ്ത്രീ ഉന്നയിച്ച ലൈംഗികാതിക്രമ ആരോപണവുമായി ബന്ധപ്പെട്ട എഫ്ബിഐ മെമ്മോകളാണ് പുറത്തുവിട്ട രേഖകളിൽ നിന്ന് കാണാതായത്. ന്യൂയോർക്ക് ടൈംസ് നടത്തിയ പരിശോധനയിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. 2019-ൽ എപ്സ്റ്റീൻ നിറുത്തലിന് പിന്നാലെ ഒരു സ്ത്രീ മുന്നോട്ടുവന്ന്, താൻ പ്രായപൂർത്തിയാകുന്നതിന് മുമ്പ് തന്നെ എപ്സ്റ്റീനും ട്രംപും ചേർന്ന് […]






